
തൃശ്ശൂർ : ചേറ്റുവയിൽ അഞ്ചാംകല്ലിൽ വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
കൈപ്പറമ്പ് നെച്ചിപ്പറമ്പിൽ അഷറഫിന്റെ മകൻ അൻസിലിന്റെ (18) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.00 മണിയോടെ അഴീക്കോട് അഴിമുഖത്തിന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. അഴീക്കോട് ഫിഷറീസ് മറൈൻ റെസ്ക്യൂ ബോട്ടും, അഴീക്കോട് തീരദേശ പോലീസും പട്രോളിംഗ് നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. ബുധനാഴ്‌ച്‌ച വൈകീട്ട് അഞ്ചരയോടെയാണ് ചേറ്റുവ അഞ്ചാംകല്ല് കടലിൽ തീരത്തോട് ചേർന്നാണ് വള്ളം മറിഞ്ഞത്. കഴിമ്പ്രം മഹാസേനൻ എന്ന വള്ളത്തിന്റെ കരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്.