
തിരുവനന്തപുരം: കേരള സർക്കാർ ഫിഷറീസ് വകുപ്പില്‍ സ്ഥിര ജോലി നേടാൻ അവസരം. ഫിഷറീസ് ഓഫീസർ തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ്.
കേരളത്തുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികള്‍ കേരള സർക്കാർ പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തിക ഫിഷറീസ് ഓഫീസർ
സ്ഥാപനം ഫിഷറീസ് ഓഫീസര്‍
ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകള
കാറ്റഗറി നമ്പർ 416/2025
അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബർ 03
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫിഷറീസ് വകുപ്പില്‍ ഫിഷറീസ് ഓഫീസർ റിക്രൂട്ട്മെന്റ്. കേരളത്തുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600 രൂപമുതല്‍ 75,400 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത
ഫിഷറീസ് സയൻസ് /ബി.എഫ്.എസ്.സി നോട്ടിക്കല്‍ സയൻസ് / ഇൻഡസ്ട്രിയല്‍ ഫിഷറീസ്/ മാരികള്‍ച്ചർ / മറൈൻ ബയോളജി /കോസ്റ്റല്‍ അക്വാകള്‍ച്ചർ /അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് /അക്വാകള്‍ച്ചർ /അക്വാകള്‍ച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ കാപ്ച്ചർ ആൻഡ് കള്‍ച്ചർ ഫിഷറീസ്/ അക്വാകള്‍ച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകള്‍ച്ചർ /ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആൻഡ് അക്വാകള്‍ച്ചർ /അക്വാകള്‍ച്ചർ എൻജിനീയറിങ് /സൂവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദം.
അല്ലെങ്കില്‍
ഫിഷറീസ് സയൻസ് / ഇൻഡസ്ട്രിയല്‍ ഫിഷറീസ്/ മാരികള്‍ച്ചർ / മറൈൻ ബയോളജി /കോസ്റ്റല്‍ അക്വാകള്‍ച്ചർ /അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് /അക്വാകള്‍ച്ചർ /അക്വാകള്‍ച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ കാപ്ച്ചർ ആൻഡ് കള്‍ച്ചർ ഫിഷറീസ്/ അക്വാകള്‍ച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകള്‍ച്ചർ /ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആൻഡ് അക്വാകള്‍ച്ചർ /അക്വാകള്‍ച്ചർ എൻജിനീയറിങ് /സൂവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയത്തില്‍ ഒരു അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദാനന്തരബിരുദം.
ടെസ്റ്റുകള്‍
ഈ തസ്തികയില്‍ നിയമിതരാകുന്ന ഓരോ വ്യക്തിയും അക്കൗണ്ട് ടെസ്റ്റ് (ലോവർ അല്ലെങ്കില്‍ ഹയർ)
നേരത്തെ പാസായിട്ടില്ലെങ്കില്‍ അവരുടെ പ്രൊബേഷൻ കാലയളവില്‍ അക്കൗണ്ട് ടെസ്റ്റ് (ലോവർ അല്ലെങ്കില്‍ ഹയർ) വിജയിച്ചിരിക്കണം. ഫിഷറീസ് ഡയറക്ടർ നടത്തുന്ന സ്റ്റാഫ് ട്രെയിനിംഗ് കോഴ്സും വിജയിച്ചിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



