
പരപ്പനങ്ങാടി : മൽസ്യബന്ധനത്തിനിടെ റിംഗ് റോപ്പ് കാലിൽ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കുഞ്ഞിപ്പീടിയേക്കൽ അശ്റഫിന്റെ മകൻ സഹീർ (29) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ ചെട്ടിപ്പടിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മർകബുൽ ബുശറ എന്ന ഫൈബർ വള്ളം മൽസ്യബന്ധനത്തിനായി വലകോരുന്നതിനിടെ തൊഴിലാളിയായ സഹീറിൻ്റെ കാലിൽ റിങ് റോപ്പ് കുരുങ്ങുകയും കടലിൽ വീഴുകയുമായിരുന്നു.
തുടർന്ന് മുങ്ങിപ്പോയ സഹീറിനെ ഉടൻ തന്നെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


