
കുമരകം :പ്രാദേശിക കാർ ഷിക ഗവേഷണകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അക്വാകൾചർ ഫിഷറീസ് വിഭാഗം നിലനിർത്തിയേക്കും.. കുമരകത്തുനിന്നു ഫിഷറീസ് വിഭാഗം മാറ്റാനുള്ള കാർഷിക സർവകലാശാലാ ഉത്തരവി നെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
ഇതോടെ സ്ഥാപനം ഇവിടെ നിന്ന് മാറാനുള്ള തീരുമാനം റദ്ദാക്കാനാണ് സാധ്യത.പ്രവർത്തനം വെള്ളാനിക്കര സിസിബി ആൻഡ് എം കോളജിലേക്കു മാറ്റാനായിരുന്നു തീരുമാനം
ഗവേഷണകേന്ദ്രത്തിലെ ഫിഷ റീസ് വിഭാഗത്തിലെ അസിസ്റ്റൻ്റ്
പ്രഫ.ഡോ സിമി റോസ് ആഡ്രൂ സിനെ അവിടെത്തന്നെ നിലനിർത്താനുമാണു നീക്കം ഗവേഷണ കേന്ദ്രത്തിൽനിന്നു സിമി റോസ് ആഡ്രൂസിനെ കോട്ടയം കൃഷിവിജ്‌ഞാന കേന്ദ്രത്തിലേക്കു മാറ്റാ നായിരുന്നു ഉത്തരവിറങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃഷിവിജ്‌ഞാന കേന്ദ്രത്തിലെ അക്വാ കൾചറൽ ഫിഷറീസ് വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രഫ. ഡോ. ആർ. നവ്യയെ തൃശൂർ വെള്ളാനിക്കര സിസിബി ആൻഡ് എം കോളജിലേക്കു മാറ്റി. ഇതോടെ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ അക്വാകൾചറൽ
ഫിഷറീസ് വിഭാഗത്തിൽ ആളില്ലാതായി.
കാർഷിക സർവകലാശാലയുടെ ഈ നീക്കത്തിലൂടെ നഷ്ടം സംഭവിച്ചത് കൃഷി വിജ്‌ഞാന കേന്ദ്രത്തിനാണ്. ഇവിടത്തെ അക്വാകൾചറൽ ഫിഷറിസ് വിഭാഗത്തിൽ ആളില്ലാതാകു ന്നതോടെ പ്രവർത്തനം അവതാളത്തിലാകും.
മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പെടെ ഉള്ളവയുടെ ഉൽ പാദനം നടക്കുന്നത് കൃഷിവി ജ്‌ഞാന കേന്ദ്രത്തിലാണ്. പുതിയ ആളെ നിയമിക്കാൻ സർവകലാശാല നടപടിയെടു ത്തിട്ടില്ല.