play-sharp-fill
നിയന്ത്രണംവിട്ട മീന്‍വണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ ഇടിച്ചു തകര്‍ത്തു;അപകടത്തിൽപെട്ടത് വൈക്കത്തു നിന്നും കോഴിക്കോട്ടേയ്ക്ക് മീന്‍ കയറ്റി പോയ വാഹനം

നിയന്ത്രണംവിട്ട മീന്‍വണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ ഇടിച്ചു തകര്‍ത്തു;അപകടത്തിൽപെട്ടത് വൈക്കത്തു നിന്നും കോഴിക്കോട്ടേയ്ക്ക് മീന്‍ കയറ്റി പോയ വാഹനം

 

സ്വന്തം ലേഖിക

വരാപ്പുഴ: നിയന്ത്രണം വിട്ട മീന്‍ വണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ ഇടിച്ചു തകര്‍ത്തു. ദേശീയ പാത 66-ല്‍ കൂനമ്മാവ്‌ മാര്‍ക്കറ്റിനും കാവില്‍ നടയ്‌ക്ക് മധ്യഭാഗത്തെ റോഡിനോട്‌ ചേര്‍ന്ന്‌ സ്‌ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ആണ്‌ ഇന്നലെ രാവിലെ തകര്‍ത്തത്‌.


സമീപത്തെ മുക്കത്ത്‌ ഫാം കോഴിക്കടയുടെ വരാന്തയിലേക്ക്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാധാരണ ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കടയില്‍ തിരക്ക്‌ ഉണ്ടാക്കുക പതിവാണ്‌. അപകടം നടന്നത്‌ രാവിലെ ആയതിനാല്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉഗ്രശബ്‌ദം കേട്ട്‌ ഇയാള്‍ ഓടി മാറിയതിനാല്‍ തല നാരഴിയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കത്തു നിന്നും കോഴിക്കോട്ടേയ്ക്ക് മീന്‍ കയറ്റി പോയ – വാഹനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. അമിത – വേഗതയിലായിരുന്നു വാഹനം . ഈ ഭാഗത്ത്‌ മീന്‍ വണ്ടികള്‍ നിത്യവും അപകടം ഉണ്ടാക്കുന്നത്‌ ആശങ്ക ജനിപ്പിക്കുന്നു. ഇന്നലെ ഉണ്ടായ അപകടത്തെ തുടര്‍ന്ന്‌ ഈ ഭാഗത്തെ നാലു ഇലക്‌ട്രിക്‌ പോസ്‌റ്റ് ഒടിഞ്ഞു.

ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള ഓയില്‍ ഒഴുകിയെങ്കിലും അവസോരചിതമായ ഇടപെടല്‍ മൂലം തീപിടിത്തം ഒഴിവായി. ഇടിച്ച വാഹനം പോലിസ്‌ എത്തി നീക്കം ചെയ്‌തു അപകടത്തെ തുടര്‍ന്ന്‌ ദേശീയ പാതയില്‍ മണിക്കുറോളം ഗതാഗത തടസം ഉണ്ടായി.11. കെ.വി. ലൈന്‍ ഉള്‍പ്പെടെ തകര്‍ന്നതിനാല്‍ വൈദ്യുതി തടസ്സവും നേരിട്ടു.