കോട്ടയം പെരുവ മാര്‍ക്കറ്റ് ജംഗ്ഷനിലെ ഫ്രഷ് ക്യാച്ച് മീൻ കടയിലെ മലിനജലം റോഡിലൂടെ ഒഴുകുന്നു; ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും; മലിനജലം ഒഴുകുന്ന വഴിയിലുള്ള പുല്ലുകള്‍ കരിഞ്ഞുണങ്ങിയ നിലയിൽ; അടിയന്തരമായി നടപടി വേണമെന്ന ആവശ്യം ശക്തം

Spread the love

പെരുവ: പെരുവ മാർക്കറ്റ് ജംഗ്ഷനിലെ ഫ്രഷ് ക്യാച്ച് മീൻ കടയിലെ മലിനജലം റോഡിലൂടെ ഒഴുകുന്നു.

video
play-sharp-fill

ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും. മലിനജലം ഒഴുകുന്ന വഴിയിലുള്ള പുല്ലുകള്‍ കരിഞ്ഞുണങ്ങി നില്‍ക്കുകയാണ്.

പെരുവ മാർക്കറ്റ് ജംഗ്ഷനില്‍ ഒരുമാസം മുൻപ് പ്രവർത്തനം ആരംഭിച്ച ഫ്രഷ് ക്യാച്ച് മീൻകടയ്ക്ക് സമീപമുള്ള വ്യാപാരികളാണ് ദുർഗന്ധം മൂലം പൊറുതി മുട്ടുന്നത്.
കഴിഞ്ഞ 42 വർഷമായി ഇവിടെ വ്യാപാരം നടത്തുന്ന വ്യാപാരികള്‍ പറയുന്നത് പുതിയ മീൻ കട വന്ന ശേഷമാണ് മലിനജലം ഇതുവഴി ഒഴുകുന്നത് എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീൻകടയുടെ ഉള്ളിലുള്ള ടാങ്ക് ‘നിറഞ്ഞ് വെള്ളം ഭൂമിയിലേക്ക് താഴുകയും അത് സമീപത്തെ കെട്ടിടത്തിന്റെ അടിയിലൂടെ എത്തി റോഡിലേക്ക് ഒഴുകുകയാണ് ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാൻ കൂട്ടാക്കുന്നില്ല എന്ന് വ്യാപാരികള്‍ പറയുന്നു.

ഈ കട പെരുവ സെൻട്രല്‍ ജംഗ്ഷനില്‍ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോള്‍ നാട്ടുകാർക്കും വ്യാപാരികള്‍ക്കും ദുരിതമായിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ക്കും, പരാതിക്കും ഒടുവിലാണ് മാർക്കറ്റ് ജംഗ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും ആരോഗ്യവകുപ്പിനും വ്യാപാരികള്‍ പരാതി നല്‍കി.