play-sharp-fill
അനധികൃത മീന്‍ കച്ചവടം പിടികൂടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കൈവെട്ടുമെന്ന് ഭീഷണി; സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്തിനെതിരെ കേസെടുത്ത് പൊലീസ്

അനധികൃത മീന്‍ കച്ചവടം പിടികൂടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കൈവെട്ടുമെന്ന് ഭീഷണി; സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്തിനെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക

പത്തനംതിട്ട: അനധികൃത മീന്‍കച്ചവടം പിടികൂടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കൈവെട്ടുമെന്ന ഭീഷണിയുമായി സി.ഐ.ടി.യു നേതാവ്.

മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്ത് ആണ് പത്തനംതിട്ട നഗരസഭ ഓഫിസില്‍ എത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപുവിനെതിരേയാണ്
നഗരസഭ ഓഫീസില്‍ എത്തി ഭീഷണി മുഴക്കിയത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി.

നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലിസ് കേസ് എടുത്തു.