play-sharp-fill
ട്രോളിംഗ് നിരോധനത്തോടെ വിഷമത്സ്യങ്ങൾ കേരളത്തിലേക്ക് ; മാർക്കറ്റുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

ട്രോളിംഗ് നിരോധനത്തോടെ വിഷമത്സ്യങ്ങൾ കേരളത്തിലേക്ക് ; മാർക്കറ്റുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

സ്വന്തംലേഖകൻ

മലപ്പുറം : ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്ന മത്സ്യങ്ങളില്‍ വിഷാംശ പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി മലപ്പുറത്ത് മത്സ്യ മാര്‍ക്കറ്റുകളില്‍ റെയ്ഡ് നടത്തി.ട്രോളിംഗ് നിരോധനമായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം വരുന്ന മീനുകളില്‍ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയില്‍ വിഷാംശം കണ്ടെത്താനായിട്ടില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നാണറിയുന്നത്.ഫോര്‍മാലിന്‍ സാന്നിദ്ധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു. കഴിഞ്ഞ വര്‍ഷവും ട്രോളിംഗ് നിരോധന സമയത്ത് വന്‍തോതില്‍ വിഷാംശങ്ങള്‍ അടങ്ങിയ മത്സ്യലോഡുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.