
പാലക്കാട്: മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. പാലക്കാട് മലമ്പുഴ മുകൈ പുഴപ്പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
ചെമ്പൈ സംഗീത കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി കോഴിക്കോട് സ്വദേശിയായ കൗശിക്കിനാണ് കുത്തേറ്റത്.പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരണാണ് ആക്രമിച്ചത്.
പുഴപ്പാലത്തിന് സമീപത്ത് ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെയാണ് കിരണ്‍ കൗശിക്കിനെ ആക്രമിച്ചത്. കൗശിക്കിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ കിരണിനെ കണ്ടെത്താന്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.



