
മീൻ തല കറിവച്ചത്എ കഴിക്കാൻ ഇഷ്ട്ടപെടുന്നവരാകും എല്ലാവരും എന്നാല്‍ മീൻ തല കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് മിക്കവർക്കും അറിവുണ്ടായിരിക്കുകയില്ല.
വിറ്റാമിൻ എയുടെ കലവറയാണ് മീനിന്റെ തല. കണ്ണിന്റെ കാഴ്‌ചശക്തിക്ക് വളരെ ആവശ്യമാണ് വിറ്റാമിൻ എ. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമുള്ള പോഷകമാണിത്. കാഴ്‌ച മങ്ങല്‍, തിമിരം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാൻ മീൻ തല പതിവാക്കുന്നത് നല്ലതാണ്. മീൻ തലയില്‍ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. വൃക്കകളില്‍ കല്ലുണ്ടാകുന്നത് തടയാനും മീൻ തല പതിവായി കഴിക്കുന്നത് സഹായിക്കും. മീൻ തലയുടെ ഗുണങ്ങള്‍ അറിയുന്നതിനോടൊപ്പം ഒരു അടിപൊളി തലക്കറി കൂടി പരീക്ഷിച്ചാലോ?
ആവശ്യമായവ

Whatsapp Group 1 | Whatsapp Group 2 |Telegram Group
മീൻ തല – അര കിലോ
എണ്ണ – നാല് സ്‌പൂണ്‍
ഇഞ്ചി ചതച്ചത് – മൂന്ന് സ്‌പൂണ്‍
വെളുത്തുള്ളി – മൂന്ന് എണ്ണം
പച്ചമുളക് – രണ്ട് എണ്ണം
മുളക് പൊടി -രണ്ട് സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു സ്‌പൂണ്‍
ഉപ്പ് – രണ്ട് സ്‌പൂണ്‍
മല്ലിപ്പൊടി – രണ്ട് സ്‌പൂണ്‍
കുടംപുളി – അഞ്ച് എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
ഉലുവ പൊടി – അര സ്‌പൂണ്‍
വെള്ളം – മൂന്ന് ഗ്ളാസ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ചട്ടി അടുപ്പില്‍വച്ച് എണ്ണയൊഴിച്ച് ചൂടാക്കണം. ഇതിലേയ്ക്ക് ഇഞ്ചി, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേർത്ത് വഴറ്റണം. ശേഷം മഞ്ഞള്‍ പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉലുവ പൊടി എന്നിവ ചേർത്തിനുശേഷം കുടംപുളി വെള്ളം ഒഴിക്കണം. ഇനി മീൻതല ഇതിലേയ്ക്ക് ഇട്ടുകൊടുക്കാം. ഉപ്പും കറിവേപ്പില ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കാം.