തുള്ളിപോലും എണ്ണ വേണ്ട; ഉഗ്രൻ മീൻ വറുത്തത് തയ്യാറാക്കാം, റെസിപ്പി ഇതാ

Spread the love

അയണ്‍, കാല്‍ഷ്യം, പൊട്ടാസ്യം,മഗ്നീഷ്യം ഇങ്ങനെ നിരവധി ധാതുക്കളടങ്ങിയ മീൻ പൊരിച്ചുകഴിക്കാൻ പലർക്കും വലിയ ഇഷ്‌ടമാണ്. എന്നാല്‍ കൊളസ്ട്രോള്‍ ഭയം കൊണ്ട് പലർക്കും ഫിഷ്‌ ഫ്രൈ കഴിക്കാൻ പേടിയുണ്ടാകും. എന്നാല്‍ ഇനിയങ്ങനെ പേടിക്കാതെ ഫിഷ് ഫ്രൈ കഴിക്കാൻ ഇങ്ങനെ ചെയ്‌താല്‍ മതി.

video
play-sharp-fill

ഒരു തുള്ളി എണ്ണയില്ലാതെ നന്നായി മീൻ പൊരിച്ച്‌ കഴിക്കാം. മീൻ കഴുകി വൃത്തിയാക്കി ഫ്രൈ ചെയ്യാൻ പാകത്തിന് വരഞ്ഞുവയ്‌ക്കുക. ഇനി ഇഞ്ചി, മുളകുപൊടി, മഞ്ഞള്‍പൊടി, ഇത്തിരി കുരുമുളക്, വെളുത്തുള്ളി എന്നിവ അല്‍പം ഉപ്പ് ചേർത്ത് നന്നായി അരച്ച്‌ പാകമാക്കി വയ്‌ക്കുക. ഇത് ഇനി വറുക്കേണ്ട മീനിലേക്ക് നന്നായി പുരട്ടുക. ശേഷം അരമണിക്കൂർ കാക്കണം. മസാല പേസ്‌റ്റ് മീനില്‍ നന്നായി പിടിച്ചു എന്നുറപ്പാക്കിയ ശേഷം രണ്ട് വാഴയിലകള്‍ എടുക്കണം. ഇനി ഇത് വാട്ടിയെടുക്കുക.

ഒരു ഇലയെടുത്ത് പാനില്‍ വച്ചശേഷം മീൻ അതിലേക്ക് ഇടുക. മുകളിലേക്ക് രണ്ടാമത്തെ വാഴയില ഇട്ട് മൂടുക. അടപ്പുകൊണ്ടടച്ച്‌ കുറച്ചുസമയം വേവിക്കുക. മൂന്നോ നാലോ മിനിട്ട് കഴിഞ്ഞശേഷം തുറക്കണം, ഇനി വെള്ളം ഇറങ്ങിപ്പോയശേഷം രണ്ട് മിനിട്ട് വേവിക്കണം ഇപ്പോള്‍ മീൻ വറുത്തത് നന്നായി തയ്യാറായിട്ടുണ്ടാകും. ഇനി അല്‍പം നാരങ്ങാനീരും ഇതിലേക്ക് പിഴിഞ്ഞൊഴിച്ചാല്‍ ഉഗ്രൻ മീൻ വറുത്തത് റെഡി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group