മീൻ ഇല്ലാതെ മീൻകറി വച്ചാലോ? ; റെസിപ്പി നോക്കാം

Spread the love

ചിലർക്ക് മീൻ വിഭവങ്ങള്‍ ഇല്ലാതെ ഭക്ഷണമിറങ്ങില്ല എന്നാൽ മറ്റുചിലർക്ക് മീൻ മണം പോലും അടുത്തുകൂടെ പോകാൻ പറ്റില്ല. , എങ്കിൽ മീൻ കിട്ടാത്ത സാഹചര്യത്തിലും വെജിറ്റേറിയൻ വിഭവങ്ങള്‍ മാത്രം കഴിക്കുന്നവർക്കും പറ്റിയ ഒരു മീൻകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?. പച്ചക്കറികൾ കൊണ്ടാണ് മീൻകറി വക്കുന്നത്. അതിനാൽ ആരോഗ്യത്തിനും നല്ലതാണ്.

ആവശ്യമായവ

പച്ച ഏത്തൻ – 1 എണ്ണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേന – 1 കഷ്‌ണം

പടവലങ്ങ – 1 കഷ്‌ണം

മുരിങ്ങയ്‌ക്ക – 1 എണ്ണം

പച്ചമാങ്ങ – 1 ചെറിയ കഷ്‌ണം

തേങ്ങ – 1 കപ്പ്

പിരിയൻമുളക് പൊടി – 1.5 ടേബിള്‍സ്‌പൂണ്‍

മല്ലിപ്പൊടി – മുക്കാല്‍ ടേബിള്‍സ്‌പൂണ്‍

ചെറിയ ഉള്ളി – 5 എണ്ണം

മഞ്ഞള്‍പ്പൊടി – അര ടീസ്‌പൂണ്‍

ഉലുവപ്പൊടി – കാല്‍ ടീസ്‌പൂണ്‍

പുളിവെള്ളം – അര കപ്പ്

ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

വെളിച്ചെണ്ണ – 1.5 ടേബിള്‍സ്‌പൂണ്‍

വെള്ളം – 2 കപ്പ്

തയ്യാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം തൊലി കളഞ്ഞ് നീളത്തിലുള്ള കഷ്‌ണങ്ങളാക്കി അരിഞ്ഞെടുക്കുക. തേങ്ങയിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചെറിയ ഉള്ളി എന്നിവ വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് പച്ചക്കറികളും ഉപ്പും പുളിവെള്ളവും ഉലുവ പൊടിയും നേരത്തേ അരച്ച കൂട്ടും ആവശ്യത്തിന് വെള്ളവും ചേർത്ത് യോജിപ്പിച്ച്‌ വേവിച്ചെടുക്കുക. നന്നായി തിളയ്‌ക്കുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത ശേഷം സ്റ്റൗ ഓഫ് ചെയ്‌ത് അടച്ചുവയ്‌ക്കുക. ചൂടോടെ ചോറിനൊപ്പം കഴിക്കാവുന്ന നല്ല രുചിയുള്ള മീൻ ഇല്ലാത്ത മീൻകറി.