ഇനി കാശ് മുടക്കേണ്ട; മത്സ്യത്തിൻ്റെ അവശിഷ്‌ടങ്ങൾ ഉപയോഗിച്ച് നല്ല കമ്പോസ്റ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

Spread the love

ഇനി കാശ് മുടക്കേണ്ട, മത്സ്യത്തിൻ്റെ അവശിഷ്‌ടങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ   കമ്പോസ്റ്റ് തയ്യാറാക്കാം. എങ്ങനെ എന്ന് നോക്കിയാലോ?

video
play-sharp-fill

ഫിഷ് വേസ്റ്റ് , ഉമിക്കരി , ചകിരിച്ചോർ എന്നിവ 2:1:1 എന്ന അനുപാതത്തിലായിരിക്കണം . അതായത് 2 കിലോ ഫിഷ് വേസ്റ്റ് , ഒരു കിലോ ഉമിക്കരി , ഒരു കിലോ ചകിരിച്ചോർ എന്ന രീതിയിൽ . ആദ്യം ചകിരിച്ചോറും ഉമിക്കരിയും നന്നായി മിക്സ് ചെയ്യുക . എടുത്ത് പിഴിഞ്ഞാൽ 2 തുള്ളി വെള്ളം പുറത്ത് വരുന്ന രീതിയിൽ ഈർപ്പം ഉണ്ടായിരിക്കണം . ശേഷം ഫിഷ് വേസ്റ്റുമായി കൂട്ടികലർത്തി ഒഴിഞ്ഞ തറയിൽ കൂന കൂട്ടിയിടാം.

കമ്പോസ്റ്റ് കൂനയ്ക്ക് മുകളിലായി ഉമിക്കരി കൊണ്ട് 2 ഇഞ്ച് കനത്തിൽ നന്നായി മൂടിയിരിക്കണം . ഇത് ഒട്ടുംതന്നെ ദുർഗന്ധമില്ലാതെ കമ്പോസ്റ്റിംഗ് സാധ്യമാക്കും . 2 ദിവസത്തിലൊരിക്കൽ ഈർപ്പം പോവാതിരിക്കാൻ കൂന ചെറുതായി നനച്ച് കൊടുക്കാം . ഏകദേശം 30 മുതൽ 40 ദിവസം കൊണ്ട് കമ്പോസ്റ്റിംഗ് പൂർത്തിയായി ജൈവവളം തയ്യാറാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടൽ മീനിൻറെ പോഷകങ്ങൾ എല്ലാത്തരം വിളകൾക്കും വളരെ ഗുണപ്രദമാണ്.ഇനി കൂടുതലായി വേണ്ടെങ്കിൽ വീട്ടിൽ തന്നെ വാങ്ങുന്ന മീനിന്റെ വേസ്റ്റ് കൊണ്ട് നിങ്ങൾക്ക് പരീക്ഷിച്ച് നോക്കി ഗുണമേന്മ തിരിച്ചറിയാം.

പിന്നീട് കൂടുതലായി ഉണ്ടാക്കണമെങ്കിൽ മീൻ കടകളിൽ നിന്ന് വേസ്റ്റ് സംഭാരിച്ചും ഉണ്ടാക്കാം.