
12 വർഷത്തിനുശേഷം കേരള തീരത്ത് വലിയ മത്തി ലഭ്യമായി തുടങ്ങി. കാലാവസ്ഥ വ്യതിയാനംമൂലം മത്തി ലഭ്യത മുൻവർഷങ്ങളില്‍ കുറഞ്ഞിരുന്നു.ലഭിക്കുന്ന മത്തിക്കാകട്ടെ വലിപ്പവും കുറവായിരുന്നു. ഇപ്പോള്‍ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 14സെന്റീമീറ്റർ വരെ വലിപ്പമുള്ള മത്തി ലഭിക്കുന്നുണ്ട്. ഒരാഴ്ച മുൻപ് 470 രൂപയ്ക്കായിരുന്നു ഒരു കിലോ മത്തിയ്ക്ക് വില. ഇന്നലെ ഇത് 300 രൂപയായി കിറഞ്ഞു. താപനില ഉയർന്നപ്പോള്‍ മത്തിയുടെ പ്രധാന ആഹാരമായ സസ്യ പ്ലവകങ്ങളും ഇല്ലാതെയായിരുന്നു.
ഈ ഏപ്രില്‍മുതല്‍ നന്നായി മഴ ലഭിച്ചതോടെ മത്തിയ്ക്ക് ആഹാരം ലഭിച്ചുതുടങ്ങി. ഇതാണ് വലിപ്പമുള്ള മത്തി എത്താൻ കാരണമായത്. കേരളത്തില്‍ മത്തി ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടിലെ രാമേശ്വരം, കടലൂർ, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് മത്തി എത്തിച്ചിരുന്നത്. ഇവിടങ്ങളില്‍ മത്തിക്ക് ആവശ്യക്കാർ കുറവാണ്. പ്രതിവർഷം ഒമ്ബതേകാല്‍ ലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തിനാവശ്യം. ഇതില്‍ 6.5 ലക്ഷം ടണ്‍ മാത്രമായിരുന്നു കേരളതീരത്തുനിന്ന് ലഭിക്കുന്നത്. ബാക്കി തമിഴ്നാട്, ആന്ധ്ര, ഒഡിഷ, ഗോവ തീരങ്ങളില്‍ നിന്നാണെത്തുന്നത്.
എന്നാൽ മത്തിക്ക് വില കുറയുമെന്ന് മത്സ്യത്തൊഴിലാളികള്‍.കടലിലെ താപനില വർദ്ധിച്ചത് മത്തിയെ ദോഷകരമായി ബാധിച്ചിരുന്നു.28 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് മത്തിക്ക് പരമാവധി താങ്ങാനാവുന്നത്. ന്നാല്‍ കടലില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തിയിരുന്നു ഇത് മത്തി കൂട്ടത്തോടെ ഉള്‍ക്കടലിലേക്ക് പിൻവലിയാൻ കാരണമായി. താപനില ഉയർന്നതോടെ മത്തിയുടെ ആഹാരമായ സസ്യ പ്ലവകങ്ങളും ഇല്ലാതെയായി ആഹാരം കിട്ടാതായതാണ് മത്തിയുടെ വലിപ്പം കുറയാൻ ഇടയാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group