
കോട്ടയം: കൊച്ചിയിൽ നടുക്കടലിൽ കപ്പൽ മുങ്ങിയതും കടൽക്ഷോഭവും വിപണിയിൽ മീൻ വില കുതിച്ചുയർന്നു.വിപണിയിൽ മത്തി ഉൾപ്പെടെ മീനുകൾക്ക് പൊള്ളും വിലയാണ്. ഇടത്തരം മത്തിക്ക് 300 രൂപയാണ്.
അതേസമയം 120 രൂപയ്ക്ക് ലഭിച്ചിരുന്ന പൊടി മത്തിയുടെ ലഭ്യതയും കുറഞ്ഞു. അയല, , കിളി, ഏട്ട എന്നിവയുടെ വില 300 കടന്നു. ചൂര ,ചെമ്പല്ലി മീനുകൾക്ക് വില 240 രൂപ.നത്തോലി, വരാൽ ഇനങ്ങൾക്കും വില കയറി.
കടൽക്ഷോഭത്തെ തുടർന്ന് മീൻപിടുത്തം കുറഞ്ഞു. കപ്പൽ മുങ്ങിയതോടെ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനും കഴിയുന്നില്ല.ഇതാണ് മീൻ വില വർധിക്കാൻ കാരണമെന്ന് മൽസ്യ തൊഴിലാളികൾ പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group