video
play-sharp-fill
മത്സ്യവിൽപന ശാലയിൽ നിന്നു വാങ്ങിയ മീൻ പാകം ചെയ്തപ്പോൾ പതഞ്ഞു പൊങ്ങി

മത്സ്യവിൽപന ശാലയിൽ നിന്നു വാങ്ങിയ മീൻ പാകം ചെയ്തപ്പോൾ പതഞ്ഞു പൊങ്ങി

 

സ്വന്തം ലേഖകൻ

റാന്നി : മത്സ്യവിൽപന ശാലയിൽ നിന്നു വാങ്ങിയ മീൻ പാകം ചെയ്തപ്പോൾ പതഞ്ഞു പൊങ്ങിയതിനെ തുടർന്ന് ഉപയോഗിക്കാൻ കഴിയാതായതായി പരാതി. മുക്കാലുമൺ കളരിക്കൽ മുറിയിൽ ബാബുവിനു ലഭിച്ച മീനിലാണ് പ്രശ്‌നം.

കഴിഞ്ഞ ദിവസം വാങ്ങിയ വെള്ളക്കേര ഇനത്തിൽപ്പെട്ട മത്സ്യം ഫ്രീസറിൽ വച്ചശേഷം പാചകം ചെയ്തപ്പോഴാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറി തിളച്ചതോടെ പതഞ്ഞു പൊങ്ങുകയായിരുന്നു.ഇതേ തുടർന്ന് വീട്ടുകാർ മീൻ ഉപയോഗിക്കാതെ മാറ്റി വച്ചു. പല വീടുകളിലും മത്സ്യാവശിഷ്ടങ്ങൾ ഭക്ഷിച്ച പൂച്ചകൾ ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാർ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.