play-sharp-fill
ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ:’ചലഞ്ച്’ എന്ന റഷ്യൻ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് പറന്ന് നടിയും സംവിധായകനും

ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ:’ചലഞ്ച്’ എന്ന റഷ്യൻ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് പറന്ന് നടിയും സംവിധായകനും

സ്വന്തം ലേഖിക

മോസ്കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യൻ സംഘം. നടി യൂലിയ പെരേസിൽഡും സംവിധായകൻ കിം ഷിപെൻകോയുമാണ് സംഘത്തിലുള്ളത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്.

‘ചലഞ്ച്’ എന്ന റഷ്യൻ ചിത്രത്തിന് വേണ്ടിയാണ് ഈ ദൗത്യം. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയ പെരേസിൽഡാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യൻ സോയുസ് സ്പെയ്സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര. ബഹിരാകാശ യാത്രികനായ ആന്റൺ ഷ്കപ്ലറേവും ഇവർക്കൊപ്പമുണ്ട്. ഖസാഖ്സ്ഥാനിലെ റഷ്യൻ സ്പെയ്സ് സെന്ററിൽ നിന്നായിരുന്നു യാത്ര. ബഹിരാകാശത്ത് സുരക്ഷിതമായി ഇവർ എത്തിച്ചേർന്നുവെന്നാണ് റിപ്പോർട്ടുകൾ. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും.

ബഹിരാകാശ യാത്രയുടെ ഭാഗമായി നടിയും സംവിധായകനും കുറച്ച് മാസങ്ങളായി കടുത്ത പരിശീലനത്തിലായിരുന്നു. ഇതൊരു ചരിത്രനിയോഗമാണെന്ന് യൂലിയ പ്രതികരിച്ചു.