ഒന്നാം തിയതി ഡ്രൈ ഡേ തുടരും ; ടൂറിസം മേഖലകളിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുമതി ; മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരും. എന്നാൽ വിനോദ സഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും. ഇതിനായി മുൻകൂർ അനുമതി വാങ്ങണം. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി.

വിനോദ സഞ്ചാരമേഖലകളിൽ നടക്കുന്ന യോ​ഗങ്ങൾ വിവാഹങ്ങൾ പ്രദർശനങ്ങൾ തുടങ്ങിയവയിൽ മദ്യം വിളമ്പാനാണ് അനുമതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങേണ്ടതുണ്ട്. ഈ മാസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.