video
play-sharp-fill

ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്..! രോഗം സ്ഥിരീകരിച്ചത് കൊച്ചിയിൽ നിന്നും എത്തിയ ജവാന്

ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്..! രോഗം സ്ഥിരീകരിച്ചത് കൊച്ചിയിൽ നിന്നും എത്തിയ ജവാന്

Spread the love

സ്വന്തം ലേഖകൻ

കവരത്തി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിന് ശേഷം ലക്ഷദ്വീപിൽ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. കൊച്ചിയിൽ നിന്നും കപ്പലിൽ കവരത്തിയിൽ എത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദ്വീപിലെ താമസക്കാരനല്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ നിന്നും ദ്വീപിൽ എത്തുന്നവർക്കായി നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിയതിന് പിന്നാലെയാണ് ദ്്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ അവസാനയാഴ്ച്ചയോടെയാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളിൽ ഭരണകൂടം മാറ്റം വരുത്തിയത്.

48 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ പരിശോധനയിൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ലക്ഷദ്വീപിൽ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ ഉണ്ട്.

നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമായിരുന്നുവെങ്കിൽ ഒരാഴ്ച്ച കൊച്ചിയിൽ ക്വാറന്റീൻ കഴിഞ്ഞ് കൊറോണയില്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു. ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമായിരുന്നു.ഈ നിയന്ത്രണങ്ങൾക്കെല്ലാം മാറ്റം വന്നതിന് പിന്നാലെയാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.