video
play-sharp-fill
രോഗബാധിതനായ ഒന്നര വയസുകാരനെ മോഹനൻ വൈദ്യർക്ക് കൊല്ലാൻ വിട്ടു കൊടുത്തത് ഫിറോസ് കുന്നംപറമ്പിൽ: കുട്ടിയുടെ കുടുംബത്തെ ഫിറോസ് പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലൂടെ : പ്രതിഷേധം ശക്തമാകുന്നു

രോഗബാധിതനായ ഒന്നര വയസുകാരനെ മോഹനൻ വൈദ്യർക്ക് കൊല്ലാൻ വിട്ടു കൊടുത്തത് ഫിറോസ് കുന്നംപറമ്പിൽ: കുട്ടിയുടെ കുടുംബത്തെ ഫിറോസ് പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലൂടെ : പ്രതിഷേധം ശക്തമാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഗുരുതരമായ അസുഖം ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരും സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നമ്പറമ്പിലും പ്രതിക്കൂട്ടിൽ. പ്രോപ്പിയോണിക് അസിഡീമിയ ബാധിച്ച്‌ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവത്തില്‍ മരണത്തിന് ആക്കം കൂട്ടിയത് നാട്ടുവൈദ്യന്‍ എന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സയാണെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍ നേരത്തെ പുറത്ത് വന്നിരുന്നു. കുട്ടിക്ക് ഓട്ടിസമാണെന്ന് ബന്ധുക്കളെ മോഹനന്‍ നായര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു.

രണ്ട് ദിവസം മുന്‍പാണ് പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്‌,എന്നാല്‍ ഈ കഴിഞ്ഞ നാല് മാസമായി കുട്ടി മോഹനന്‍ നായരുടെ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ നിര്‍ദ്ദേശ പ്രകാരം മറ്റുളള മോഡേണ്‍ മെഡിസിന്‍ എല്ലാം നിര്‍ത്തിയതായി കുട്ടിയുടെ രക്ഷകര്‍ത്താക്കളും സമ്മതിക്കുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സാമൂഹ്യ പ്രവർത്തകനായ  ഫിറോസ് കുന്നംപറമ്പിലാണ്   കുട്ടിയുടെ കുടുംബത്തെ മോഹനന്‍ നായരുടെ അടുത്ത് എത്തിച്ചത്.

ഈ വിഷയം ചൂണ്ടിക്കാട്ടി കുട്ടിയെ പരിശോധിച്ച തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിപിന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.പ്രൊട്ടീനും കൊഴുപ്പും ദഹിപ്പിക്കാന്‍ കഴിയാത്ത പ്രോപ്പിയോണിക് അസിഡീമിയ എന്ന രോഗം മൂര്‍ച്ഛിച്ചാണ് കുട്ടി മരിച്ചത്. എന്നാല്‍ കുട്ടിക്ക് ആ രോഗമല്ല മറിച്ച്‌ ഓട്ടിസമാണെന്നാണ് മോഹനന്‍ വൈദ്യര്‍ കുട്ടിയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചത്. ഓട്ടിസത്തിനുള്ള ചികിത്സയെന്ന പേരില്‍ ചില പൊടികളാണ് ഇയാള്‍ കുട്ടിക്ക് നല്‍കിയതും. ക്രമമായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും ഒരു പരിധി വരെ മുന്‍പോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേക്ക് തളളിവിട്ടത് മോഹനന്‍ന്റെ ചികിത്സ ഒന്നു മാത്രമാണെന്ന് ഡോക്ടര്‍ വിപിന്‍ പറയുന്നു.

മോഹനന്റെ വ്യാജ ചികിത്സയില്‍ രോഗം മൂര്‍ച്ഛിക്കുകയും മരണം തന്നെ സംഭവിക്കുകയും ചെയ്യുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്- എന്നിരിക്കെ ഇയാള്‍ അടക്കമുള്ള വ്യാജ വൈദ്യന്മാര്‍ക്ക് എതിരെ നടപടി ഉണ്ടാകണം എന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് കഴിഞ്ഞു.