video
play-sharp-fill

ആര് കൈവിട്ടാലും കൂടെ ഞാനുണ്ട്….! ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാകും ; നെയ്യാറ്റിൻകരയിൽ ജപ്തി നടപടികൾക്കിടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത കുട്ടികൾക്ക് വീട് വച്ച് നൽകാമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

ആര് കൈവിട്ടാലും കൂടെ ഞാനുണ്ട്….! ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാകും ; നെയ്യാറ്റിൻകരയിൽ ജപ്തി നടപടികൾക്കിടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത കുട്ടികൾക്ക് വീട് വച്ച് നൽകാമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയ്ക്കിടെ അച്ഛനും അമ്മയും തീകൊളുത്തി ആത്മഹത്യ ചെയ്തതോടെ അനാഥരായ കുട്ടികൾക്ക് വീട് വയ്ക്കാൻ സഹായ ഹസ്തവുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ.
ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം. ഫിറോസ് തന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.

ഫിറോസ് കുന്നുംപറമ്പിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്….. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ
ഈ ചേട്ടൻ മുന്നിലുണ്ടാവും,ഞങ്ങൾ പണിഞ്ഞു തരും
നിങ്ങൾകൊരു വീട് ……..

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയ്ക്കിടെ ദമ്ബതികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാൽ അവർക്കുള്ള വീട് സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്ന വാർത്തയും എന്നാൽ സർക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികൾ പറയുന്ന വാർത്തയും കണ്ടു.

എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം…