
കോഴിക്കോട് :രാമനാട്ടുകര നിസരി ജംഗ്ഷനു സമീപം കിണറ്റിൽ വീണ മാനസികാസ്വാസ്ഥ്യമുള്ള വയോധികനെ അഗ്നിശമന സേന രക്ഷിച്ചു.
രാത്രി വീട്ടിൽ നിന്ന് കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ഞായർ രാവിലെ 6.00 മണികഴിഞ്ഞ് തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ അകപ്പെട്ട നിലയിൽ ആളെ കണ്ടെത്തുകയായിരുന്നു.
രാമനാട്ടുകര മുൻസിപ്പാലിറ്റിയിൽ 17ാം വാർഡിൽ “ശ്രീനിലയത്തിൽ ” താമസിക്കുന്ന രാഘവൻ (82 വയസ്സ് ) ആണ് കിണറ്റിൽ വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ E. ഷിഹാബുദീൻ, W.സനൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തി വയോധികനെ പുറത്തെത്തിച്ചു.



