കോവളം ബീച്ചില്‍ പടക്കം പൊട്ടിച്ച്‌ വിനോദസഞ്ചാരികള്‍; ആളുകള്‍ പരിഭ്രാന്തിയിലായതോടെ അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Spread the love

തിരുവനന്തപുരം: കോവളം ബീച്ചില്‍ അപ്രതീക്ഷിതമായി പടക്കം പൊട്ടിച്ച്‌ വിനോദസഞ്ചാരികള്‍.

video
play-sharp-fill

നിരവധി കുട്ടികളും മുതിര്‍ന്നവരും വരുന്ന സ്ഥലമായതിനാല്‍ ആളുകള്‍ പരിഭ്രാന്തിയിലായി.
പകല്‍ സമയത്ത് കോവളം ബീച്ചില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്.

അത് മറികടന്ന് പടക്കംപൊട്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബീച്ചും പരിസരവും കണ്ട് മടങ്ങുന്നതിനിടയിലായിരുന്നു വിനോദ സഞ്ചാരികള്‍ കോവളം ബീച്ചില്‍ പടക്കം പൊട്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീച്ചിലെത്തിയ മറ്റ് വിനോദ സഞ്ചാരികള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താന്‍ സംഭവം കാരണമായി. താരതമ്യേന ശബ്ദ മുഖരിതമല്ലാത്ത ബീച്ചില്‍ നിന്ന് പെട്ടന്ന് ഉയര്‍ന്ന ശബ്ദമാണ് മറ്റ് സഞ്ചാരികളെ പരിഭ്രാന്തിയിലാക്കിയത്. ഇന്നലെ രാവിലെ പന്ത്രണ്ടോടെ കോവളം ഹൗവ്വാ ബീച്ചിലായിരുന്നു ഉഗ്ര ശബ്ദത്തോടെ പടക്കം പൊട്ടിയത്.