
വൈക്കം: കാലവർഷം എത്തിയതോടെ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇപ്പോൾ വൈക്കത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ഓടിയെത്തുന്ന അഗ്നിശമന സേനാംഗങ്ങളും അഗ്നിശമന നിലയത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് ദുരിതത്തിലാകുകയാണ്.
വൈക്കം കിഴക്കേനടയിലെ കിളിയാട്ടുനടയില്‍ പ്രവർത്തിക്കുന്ന ഫയർസ്റ്റേഷൻ വളപ്പില്‍ ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ്.
ഫയർസ്റ്റേഷനിലെ വാഹനങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായാൽ, ഉദ്യോഗസ്ഥർക്ക് മലിനജലത്തിലൂടെ കടക്കേണ്ട അവസ്ഥയാണ്. ഇത്തരത്തിൽ നീങ്ങുമ്പോൾ കാലുകൾ മുഴുവനും മൂടുന്ന പാദരക്ഷകൾ ഉപയോഗിക്കേണ്ടി വരുന്നു. താഴ്ന്നപ്രദേശമായതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞേ വെള്ളമിറങ്ങൂ. മലിനജലം കെട്ടിക്കിടക്കുന്നതുകൊണ്ട് ഇവിടെ കൊതുക് ശല്യവും രൂക്ഷമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group