ഒരു മണിക്കൂര്‍ നീണ്ട പരിശ്രമം; ചാലക്കുടിയിൽ ഇഡ്ഡലി തട്ടില്‍ കൈ കുടുങ്ങിയ ഒന്നര വയസുള്ള കുഞ്ഞിന് രക്ഷയായി ഫയര്‍ഫോഴ്‌സ്

Spread the love

ചാലക്കുടി: ഒന്നര വയസുള്ള കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിന്റെ ഉള്ളില്‍ കുടുങ്ങി. ചാലക്കുടി കുണ്ടു കുഴി പാടത്ത് ബിനീഷിൻ്റെ മകളുടെ കയ്യാണ് തട്ടില്‍ കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് സംഭവം.

video
play-sharp-fill

ഉടൻ തന്നെ ഫയർഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പിഒ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഒരു മണിക്കൂർ നേരത്തെ  പരിശ്രമത്തിനൊടുവിലാണ് ഇഡ്ഡലി തട്ടു മുറിച്ചു മാറ്റി കുഞ്ഞിൻ്റെ കൈ സ്വതന്ത്രമാക്കിയത്. കൈക്ക് പരിക്കേറ്റിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group