
പപ്പായ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ സെപ്റ്റിക്ക് ടാങ്കിൽ വീണ് വീട്ടമ്മ..!! നാട്ടുകാര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.! ഒടുവിൽ രക്ഷകരായത് ഫയര്‍ഫോഴ്‌സ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. വ്‌ലാന്താങ്കര കുന്നിന്‍പുറം എസ്എസ് വില്ലയില്‍ ഷീജയെയാണ് (46) ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്.
നിര്‍മാണം നടക്കുന്ന വീടിന്റെ 25 അടി താഴ്ച്ചയുള്ള സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്കാണ് ഷീജ വീണത്. തടികളും, പലകകളും കൊണ്ട് മൂടിയ നിലയിലായിരുന്നു സെപ്റ്റിക്ക് ടാങ്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ സമീപത്തുള്ള പപ്പായ മരത്തില്‍ നിന്നും പപ്പായ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിതലരിച്ചിരുന്ന പലകകള്‍ തകര്‍ന്ന് ഷീജ സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് വീണതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.
നാട്ടുകാര്‍ ഷീജയെ കസേരയിറക്കി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും മുതുകിനും, വലത്തേ തോളിനും പരിക്ക് പറ്റിയ ഷീജയെ മുകളിലേക്ക് കയറ്റാന്‍ സാധിച്ചില്ല. ഇതോടെ ഫയര്‍ഫോഴ്‌സിന്റെ സേവനം തേടുകയായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വിഎസ് സുജന്‍ സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് ഇറങ്ങിയാണ് ഷീജയെ മുകളിലെത്തിച്ചത്.
മുതുകിനും, വലത്തേ കൈയുടെ ഷോള്‍ഡറിനും ഫ്രാക്ച്ചര്‍ സംഭവിച്ച ഷീജ ഇപ്പോള്‍ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബ്രിജിലാല്‍ കുമാര്‍, ദനേഷ്, റോബര്‍ട്ട് തോമസ്, അനൂപ് ഘോഷ്, സുജന്‍ വിഎസ്, ഷൈന്‍ കുമാര്‍ ഹോം ഗാര്‍ഡ് അജിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.