
തിരുവനന്തപുരം: യുവാവിൻ്റെ വിരലില്‍ കുടുങ്ങിയ മോതിരങ്ങള്‍ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കം ചെയ്തു. കൊട്ടാരക്കര ആശ്രയ സങ്കേതം സ്വദേശി രതീഷിന്റെ (42) വിരലിലാണ് മോതിരങ്ങള്‍ കുടുങ്ങിയത്.
സ്റ്റീല്‍ സ്പ്രിംഗും സ്റ്റീല്‍ റിംഗുമാണ് വർഷങ്ങളായി ഇയാള്‍ വിരലില്‍ ഇട്ടിരുന്നത്. രതീഷിന് വണ്ണം വച്ചതോടെ ഇവ വിരലില്‍ കുടുങ്ങി. തൊലി വലിഞ്ഞ് മോതിരം കുടങ്ങിയതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുകയായിരുന്നു. മോതിരം ഊരാൻ വിരല്‍ മുറിച്ച് മാറ്റേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടിയത്.
ഒന്നര മണിക്കൂറോളം പരിശ്രമിച്ച് ഫയർഫോഴ്സ് സംഘം വലയങ്ങളുള്ള സ്റ്റീല്‍ സ്പ്രിംഗ് മുറിച്ച് തൊലിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. പിന്നാലെ സ്റ്റീല്‍ റിംഗും മുറിച്ച് മാറ്റി .രാജാജി നഗർ ഫയർഫോഴ്സ് യൂണിറ്റില്‍ നിന്ന് ഷഹീർ, വിഷ്ണു നാരായണൻ, ജി.കെ. അനീഷ്, ശ്രീജിത്ത്, അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group