video
play-sharp-fill

വാഴൂർ നെടുമാവിൽ വൻ തീപിടുത്തം; സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ഓഫീസിന് സമീപത്താണ് തീപിടിത്തമുണ്ടായത് ; നേതാക്കളുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

വാഴൂർ നെടുമാവിൽ വൻ തീപിടുത്തം; സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ഓഫീസിന് സമീപത്താണ് തീപിടിത്തമുണ്ടായത് ; നേതാക്കളുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Spread the love

സ്വന്തം ലേഖകൻ

വാഴൂർ : നെടുമാവിൽ വൻ തീപിടുത്തം. നെടുമാവിൽ സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ഓഫീസിന് സമീപത്ത് ഇന്നുച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്.

സമീപത്തെ വീട്ടിൽ മാലിന്യം കത്തിക്കുന്നതിനിടയിൽ അബദ്ധവശാൽ തീ ആളിക്കത്തുകയായിരുന്നു. ഇത് ഒരേക്കറോളം ഉള്ള പറമ്പിലേയ്ക്ക് പടരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സംസ്‌ഥാന സമിതി യോഗത്തിനെത്തിയ നേതാക്കൾ ചേർന്നാണ് ഭൂരിഭാഗം തീയും അണച്ചത്.

സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ഓഫീസ് മന്ദിരത്തിലെ കിണറ്റിൽ നിന്നും മോട്ടോർ വഴി വെള്ളം പമ്പ് ചെയ്താണ് ഒരു മണിക്കൂറിലധികം നീണ്ട രക്ഷാ പ്രവർത്തനത്തിലൂടെ തീ അണച്ചത്.

പള്ളിക്കത്തോട് പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സും സ്‌ഥലത്ത് എത്തിയിരുന്നു

Tags :