കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം;ഗാരിജ്, ജീവനക്കാർക്കുള്ള താമസ സൗകര്യം, വിശ്രമമുറി എന്നിവയടക്കമുള്ള സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടാകും;2 കോടി 40 ലക്ഷം അനുവദിച്ചു

Spread the love

 

 

പൊൻകുന്നം : കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2 കോടി 40 ലക്ഷം എം.എൽ.എ ഫണ്ട് അനുവദിച്ച് ഉത്തരവായതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ഫയർ സ്റ്റേഷൻ തുടക്കകാലം മുതൽ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

video
play-sharp-fill

ശബരിമല സീസൺ ഉൾപ്പെടെ ഫയർഫോഴ്‌സിന്റെ സേവനം അത്യന്താപേക്ഷിതമായ പ്രദേശമാണ്. സ്വന്തമായി കെട്ടിടം എന്നത് ദീർഘകാല ആവശ്യമായിരുന്നു.

കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയം ഭാഗത്ത് റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഒഴിവാക്കി ബാക്കി വരുന്ന 17.70 സെന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയം ഭാഗത്ത് ഫയർസ്റ്റേഷനായി കണ്ടെത്തിയ 20 സെന്റ് സ്ഥലത്ത് ഇരുനില കെട്ടിടം നിർമിക്കാനാണു പദ്ധതി. ഗാരിജ് കൂടാതെ ജീവനക്കാർക്കുള്ള താമസ സൗകര്യം, വിശ്രമമുറി എന്നിവയടക്കമുള്ള സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടാകും.

1990ൽ ആരംഭിച്ച ‍ കാലം മുതൽ 35 വർഷമായി ഇടുങ്ങിയ വാടക കെട്ടിടത്തിലാണു സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 44 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്റ്റേഷനിൽ ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 15 മുതൽ 20 ഉദ്യോഗസ്ഥർ വരെയുണ്ടാകും.

ആകെ 1500ൽ താഴെ മാത്രം ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേഷനിൽ ഗാരിജ് കഴിഞ്ഞാൽ ഓഫിസും വിശ്രമമുറിയും, അടുക്കളയും സ്റ്റോറും, ശുചിമുറിയും മാത്രമാണുള്ളത്.