കോട്ടയം പാറമ്പുഴയിൽ വെടി വെയ്പ്പ്: യുവാവിന് മുതുകിൽ വെടിയേറ്റു: വെടി വച്ചത് പ്രായപൂർത്തിയാകാത്ത സംഘം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാറമ്പുഴ നട്ടാശേരിയിൽ യുവാവിന് വെടിയേറ്റു. എയർ ഗണ്ണിൽ നിന്നുള്ള വെടിയുണ്ട യുവാവിന്റെ പുറം തുളച്ച് കയറുകയായിരുന്നു. പാറമ്പുഴ നട്ടാശേരി പ്ളാക്കിയിൽ വായനശാല ഭാഗത്ത് നസിം സുലൈമാന്റെ (20) തോളെല്ലിന്റെ ഭാഗത്താണ് വെടിയേറ്റത്. വെടിയുള്ള തോളിനുള്ളിൽ തുളച്ച് കയറിയ നിലയിലാണ്. നസിമിന്റെ പിതാവിന്റെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വെള്ളിയാഴ്‌ച വൈകിട്ടോടെ നട്ടാശേരി മുഴിപ്പാടത്തെ ഞണ്ട് പറമ്പിൽ ഭാഗത്തായിരുന്നു സംഭവം. എയർഗണ്ണുമായി കൊക്കിനെ വെടിവയ്ക്കുന്നതിനായാണ് നാലംഗ യുവാക്കളുടെ സംഘം ഇവിടെ എത്തിയത്. പാടശേഖരത്തിലൂടെ നടക്കുന്നതിനിടെ യുവാവിന്റെ മുതുകിൽ വെടിയുണ്ട തറഞ്ഞു കയറുകയായിരുന്നു. പാടശേഖരത്തിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് യുവാവ് നൽകുന്ന മൊഴി. വെടിവച്ചത് ആരാണെന്ന് എന്നാൽ ഇയാൾ വെളിപ്പെടുത്തിയിട്ടുമില്ല. കൂട്ടാളികളെ രക്ഷിക്കാനാണ് ഇയാൾ മൊഴി മാറ്റി പറയുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെ വെടിയേറ്റയാളുടെ പിതാവ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഞായറാഴ്ച കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

video
play-sharp-fill