പാമ്പാടി വെളളൂരിൽ വീട് കത്തി നശിച്ചു; വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു

Spread the love

സ്വന്തം ലേഖകൻ
പാമ്പാടി : റബർ ഷീറ്റിന്റെ പുകപ്പുരയിൽ നിന്ന് തീ പടർന്നു. പാമ്പാടി വെളളൂരിൽ വീട് കത്തി നശിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു

video
play-sharp-fill

വെള്ളൂർ പൂവമ്പഴയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള വാടക വീടിനാണ് തീ പിടിച്ചത്.

അപകടത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടക്കുമ്പോൾ താമസക്കാരി സൂസമ്മ ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് വീട്ടമ്മ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു.

പുകപ്പുരയിൽ ടാപ്പിംഗ് തൊഴിലാളി റബർ ഷീറ്റ് ഉണക്കാൻ പുകയിട്ടിരുന്നു. ഇത് പടർന്നതാണ് അപകടത്തിന് കാരണം.

നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി എങ്കിലും തീ അണക്കുവാൻ കഴിഞ്ഞില്ല . ഇതോടെ പാമ്പാടി ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.