
മലപ്പുറം: മലപ്പുറം വെട്ടിച്ചിറയിൽ തീ പിടുത്തം. ദേശീയ പാതയ്ക്ക് സമീപത്തെ ചായക്കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.
കട പൂർണ്ണമായും കത്ത് നശിച്ചു. തുടർന്ന് പരിസരത്തുള്ള മറ്റു കടകളിലേക്കും തീ വ്യാപിച്ചിരിക്കുകയാണ്. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായം ഒന്നുമില്ല. ഗ്യാസിലിൻഡർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.