
മലപ്പുറം: മലപ്പുറത്ത് വെളിച്ചെണ്ണ മില്ലില്‍ വൻ തീപിടിത്തം. വള്ളുവമ്പ്രത്ത് ഇന്ന് (ശനി) പുലർച്ചെ നാലു മണിയോടെയാണ് സംഭവം.
മില്ലില്‍ വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു. മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ അണയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആളപായമില്ലെന്നാണ് വിവരം.
തീപിടിത്തമുണ്ടായി മണിക്കൂറുകളായിട്ടും പുക നിയന്ത്രണവിധേയക്കാൻ സാധിക്കുന്നില്ല. സമീപത്ത് ധാരാളം വീടുകളുള്ള പ്രദേശമാണ്. ഇവിടേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


