ആടിന്‌ ഭക്ഷണം ചൂടാക്കുന്നതിനായി കൂടിന്‌ സമീപത്ത്‌ കത്തിച്ചിരുന്ന തീ ആട്ടിന്‍ കൂടിലേക്ക് പടർന്ന് ആടുകളും മുയലുകളും വെന്ത്‌ ചത്തു

Spread the love

സ്വന്തം ലേഖകൻ
വാഴൂര്‍: ആട്ടിന്‍ കൂടിന്‌ തീ പടര്‍ന്ന്‌ 12 ആടുകളും പതിനഞ്ചോളം മുയലുകളും വെന്ത്‌ ചത്തു. ചാമംപതാല്‍ കൊച്ചുതുണ്ടിയില്‍ ടി കെ.എം അയ്യൂബിന്റെ ആട്ടിന്‍ കൂടിനാണ്‌ തീ പിടിച്ചത്‌.

video
play-sharp-fill

രാവിലെ ആടിന്‌ ഭക്ഷണം ചൂടാക്കുന്നതിനായി കൂടിന്‌ സമീപത്ത്‌ തീ കത്തിച്ചിരുന്നു. ഇതില്‍ നിന്ന്‌ തീ പടര്‍ന്നതാവാം അപകട കാരണമെന്നാണ്‌ പറയുന്നത്‌.

വൈകിട്ട്‌ നാലോടെയാണു തീ പടര്‍ന്നത്‌ ശ്രദ്ധയില്‍പെട്ടതെന്ന് വീട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിവെള്ള വിതരണത്തിനെത്തിയ അഞ്ചു പറയില്‍ ഫൈസലിന്റെ നേതൃത്വത്തില്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണണമായും അണക്കാന്‍ സാധിച്ചില്ല.

കാഞ്ഞിരപ്പള്ളിയില്‍ നിന്ന്‌ അഗ്നിശമന സേന എത്തിയാണ്‌ തീ പൂര്‍ണ്ണമായും അണച്ചത്‌.
ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.