
കരുനാഗപ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ തീപിടുത്തം ; ഒരു കോടി രൂപയുടെ നാശനഷ്ടം
സ്വന്തം ലേഖകൻ
കൊല്ലം: കരുനാഗപ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. കരുനാഗപ്പള്ളി വെളുത്തമണലിലെ എസ്.എൻ സൂപ്പർമാർക്കറ്റിലാണ് ബുധനാഴ്ച രാവിലെ വൻ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ കട പൂർണമായും കത്തി നശിച്ചു.
ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമായതെന്നാണ് വിവരം. കരുനാഗപ്പള്ളി, ചാവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നായി ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :