ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടറിനു തീപിടിച്ചു ; ഒഴിവായത് വന്‍ദുരന്തം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഫെഡറല്‍ ബാങ്ക് എ ടി എമ്മില്‍ തീപിടിത്തം.എ ടി എമ്മില്‍ നിന്ന് പണമെടുക്കാനെത്തിയ ആളുകളാണ് മെഷീനില്‍ നിന്ന് പുക വരുന്നത് കണ്ടത്.

ആറ്റിങ്ങല്‍ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറല്‍ ബാങ്കിന്റെ എ ടി എം കൗണ്ടറിനാണ് തീപിടിച്ചത്.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുന്നതും ഫയര്‍ അലാറം അടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നോക്കുമ്പോഴാണ് കൗണ്ടറിനുള്ളില്‍ തീപ്പടരുന്നത് കാണുന്നത്. ഇവര്‍ ഉടന്‍ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു.

ഉടന്‍ സ്ഥലത്ത് എത്തിയ അഗ്നിശമന സേന കൗണ്ടറിനുള്ളിലെ തീക്കെടുത്തിയതിനാല്‍ സമീപത്തെ ബാങ്കിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നില്ല. തീപിടുത്തത്തില്‍ എ ടി എം കൗണ്ടറിന്നുള്ളിലെ എസി ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ ഭാഗികമായി കത്തി നശിച്ചതായി അഗ്നിശമന സേന അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.