കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്നിരുന്ന വയോധിക അത്ഭുതകരമായി രക്ഷപെട്ടു

Spread the love

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. ഉറങ്ങികിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം.

video
play-sharp-fill

കഴക്കൂട്ടം പുത്തൻവീട്ടില്‍ റാബിയത് ബീവിയുടെ വീടാണ് കത്തിയത്. അയല്‍ക്കാരനാണ് വീടിന് തീപിടിച്ചത് കണ്ടത്. തീപിടിച്ചത് അറിയാതെ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ അയല്‍ക്കാര്‍ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു.

ഇതിനുപിന്നാലെ തീ വീട്ടിലേക്ക് പൂര്‍ണമായും പടര്‍ന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. ഇവരുടെ മകൻ പുറത്തുപോയ സമയത്താണ് സംഭവം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group