നിലയ്ക്കലിൽ ശബരിമല തീർത്ഥാടന സംഘത്തിൻ്റെ കാറിന് ഇടിമിന്നലേറ്റ് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

Spread the love

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തിയ സംഘത്തിന്റെ വാഹനത്തിന് ഇടിമിന്നലേറ്റ് തീപിടിച്ചു.

video
play-sharp-fill

ശക്തമായ ഇടിമിന്നനുള്ള സമയത്ത് നിലയ്ക്കല്‍ പാർക്കിങ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിന് മുകളില്‍ മിന്നലേൽക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6:20-ഓടെ ആയിരുന്നു സംഭവം.

മലപ്പുറം സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ടാക്സി കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും പരിക്കേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും പോലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന അതിവേഗം ഇടപെട്ട് തീ പൂർണ്ണമായും അണച്ചു. എങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി.