ആലപ്പുഴ മാന്നാറിൽ മെട്രോ സിൽക്സിൽ വൻ തീപിടിത്തം; സമീപത്തെ ഗോഡൗണിനും തീ പിടിച്ചു; ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
ആലപ്പുഴ: മാന്നാർ പരുമലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്.
സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. തീപിടിത്തം ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു.
അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
Third Eye News Live
0