
പത്തനംതിട്ട: വീടിനു സമീപത്തെ റബർ തോട്ടത്തിൽ പടർന്നുപിടിച്ച തീയണക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. അങ്ങാടിക്കൽ സ്വദേശി സുരേന്ദ്രന്റെ ഭാര്യ ഓമനയാണ് മരിച്ചത്. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കലിലാണ് സംഭവം.
ഇവരുടെ വാടക വീടിനു സമീപത്തുള്ള റബർ തോട്ടത്തിൽ തീ പടർന്നുപിടിച്ചപ്പോൾ നാട്ടുകാർക്കൊപ്പം ഓമനയും തീയണയ്ക്കാൻ ഇറങ്ങി.
തുടർന്ന് ഇവരുടെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. കൂടെയുണ്ടായിരുന്നവർക്കും ഇവരെ രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാർ ഏറെനേരമെടുത്താണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group