എറണാകുളം ചെറായിയില്‍ പാചകവാതക സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് അപകടം; അമ്മായിയമ്മയ്ക്കും മരുമകള്‍ക്കും പൊള്ളലേറ്റു

Spread the love

എറണാകുളം: ചെറായിയില്‍ പാചകവാതക സിലിണ്ടറില്‍ നിന്ന് തീ പടർന്ന് രണ്ട് അമ്മായി അമ്മയ്ക്കും മരുമകൾക്കും പൊള്ളലേറ്റു. ചെറായി പള്ളിപ്പുറത്ത് പണ്ടാരപ്പറമ്ബില്‍ വീട്ടിൽ കമലം, അനിത എന്നിവർക്കാണ് പൊള്ളലേറ്റത്.

video
play-sharp-fill

സാരമായി പൊള്ളലേറ്റ അനിതയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കമലത്തെ നോർത്ത് പറവൂർ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ തീ പടർന്ന് കമലത്തിനാണ് ആദ്യം പൊള്ളലേറ്റത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരുമകളായ അനിതയ്ക്ക് പൊള്ളലേറ്റത്.

നാട്ടുകാർ സമീപത്തെ പെട്രോള്‍ പമ്ബില്‍ നിന്ന് തീ അണക്കാനുള്ള ഉപകരണം കൊണ്ടുവന്ന് തീ അണച്ചുവെങ്കിലും ഗ്യാസ് ലീക്ക് നിർത്താൻ കഴിഞ്ഞില്ല. പിന്നീട് പറവൂരില്‍ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് ഗ്യാസ് ലീക്ക് ഒഴിവാക്കി സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുനമ്ബം പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group