
കോട്ടയം: മഴക്കാലമായാൽ കെ എസ്.ഇ.ബി ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമില്ല.ജീവനക്കർക്ക് സഹായ ഹസ്തവുമായി ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തി.
മൺസൂൺ അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതി ലൈനുകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബിക്ക് ആവശ്യമായ അടിയന്തര സഹായം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർദേശം നൽകി.
പഞ്ചായത്തുതലങ്ങളിൽ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കിൽ വൈദ്യുതി ലൈനിൽ വീണു കിടക്കുന്ന മരങ്ങളും മരച്ചില്ലകളും നീക്കുന്നതിന് പഞ്ചായത്തുതല ഏമർജൻസി റെസ്പോൺസ് ടീമുകളുടെ സഹായം കെ.എസ്.ഇ.ബി. ജീവനക്കാരുമായി ചേർന്ന് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയും അതതു വാർഡ് മെമ്പർമാരും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം പ്രവർത്തിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group