തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനായി കെട്ടിയ വലയിൽ കുടുങ്ങിയ മൂങ്ങക്ക് രക്ഷകരായി ഫയർഫോഴ്സ്

Spread the love

തിരുവനന്തപുരം: പേരൂർക്കട കൺകോർഡിയ സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് പരിശീലനത്തിനായി സ്ഥാപിച്ച വല
യിൽ കുടുങ്ങിയ മൂങ്ങയെ ഫയർ ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. ഇവിടെ പ്രാക്ടീസ് ചെയ്യാനെത്തിയ സിഐഎഎഫ് അക്കാദമിയിലെ കുട്ടികളാണ് മൂങ്ങയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടത്.

പിന്നാലെ വിവരം ഫയർഫോഴ്സിൽ അറിയിച്ചു.തിരുവനന്തപുരം യൂണിറ്റിൽ നിന്ന് നിന്ന് സീനിയർ ഫയർ ആന്റ് റസ‌ക്യു ഓഫീസർ ശ്രീജി ത്തിന്റെ നേതൃത്വത്തിൽ സംഘം എത്തി മൂങ്ങയെ രക്ഷപ്പെടുത്തി. ചിറകിന് പരിക്കേറ്റ മൂങ്ങയെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വനംവകുപ്പിന് കൈമാറി.