
കോഴിക്കോട് : ചാത്തമംഗലം 30 അടി താഴ്ചയുള്ള കിണറ്റിനുള്ളിലേക്ക് വീണ പശുക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി.
ചാത്തമംഗലം കുളങ്ങരകണ്ടിയിൽ മാധവൻ്റെ പശുക്കിടാവാണ് 10 അടി വീതിയും 30 അടി താഴ്ചയുമുള്ള അപകടാവസ്ഥയിലായിട്ടുള്ള കിണറ്റിൽ വീണത്. സംഭവം നടന്ന ഉടനെ തന്നെ പശുക്കുട്ടിയുടെ ഉടമസ്ഥർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
തുടർന്ന് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ റെസ്ക്യൂ ബെൽറ്റ്, ബോഡി ഹാർണസ്, റോപ്പ് എന്നിവയുടെ സഹായത്തോടെ കിണറ്റിലിറങ്ങി പശുവിനെ സുരക്ഷിതമായി ബന്ധിച്ചുകൊണ്ട് പുറത്തേക്കെടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസ് ആണ് രക്ഷാ പ്രവർത്തനത്തിനായി കിണറ്റിൽ ഇറങ്ങിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ വി. സലീം, കെ. അഭിനേഷ്, അനു മാത്യു, രത്നരാജൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.



