
കളിക്കുന്നതിനിടയിൽ കാറിൻ്റെ താക്കോലുമായി രണ്ടര വയസുകാരൻ കാറിനുള്ളിൽ കയറി ; മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്‌സ് രക്ഷിച്ചു
തിരുവനന്തപുരം : വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടുമുറ്റത്തെ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി കാറിന്റെ തന്നെ താക്കോലുമായി കാറിൽ കയറുകയായിരുന്നു. പിന്നാലെ കാർ ലോക്ക് ആവുകയും ചെയ്തു. കുട്ടി കാറിൽ കയറിയത് വിട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
കുട്ടിയെ കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുട്ടിയെ പുറത്തിറക്കാൻ വീട്ടുകാർ ശ്രമിച്ചിച്ചെങ്കിലും കഴിഞ്ഞില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ഉടൻ തന്നെ വിഴിഞ്ഞം ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി അര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ല. സുരക്ഷിതനെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു