മുന്നറിയിപ്പ് അവഗണിച്ച്‌ വെള്ളച്ചാട്ടം കാണാനെത്തി ; സീതാർകുണ്ട് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

Spread the love

പാലക്കാട് : കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി.മുന്നറിയിപ്പ് അവഗണിച്ച്‌ വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്.

തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആറുപേരടങ്ങിയ സംഘമാണ് വെള്ളച്ചാട്ടം കാണാൻ സ്ഥലത്ത് എത്തിയത്. വാച്ചർമാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ വെള്ളച്ചാട്ടത്തില്‍ പോയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

വെള്ളച്ചാട്ടത്തിനു സമീപത്തെ വള്ളിയില്‍ പിടിച്ചു നിന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group