
കോഴിക്കോട്: നാദാപുരത്ത് പ്ലംബിങ് ജോലിക്കിടയില്‍ കയർപൊട്ടി കിണറ്റിലേക്ക് വീണ തൊഴിലാളിയെ ഫയർ ഫോഴ്സ് സംഘം വല വിരിച്ച് രക്ഷപ്പെടുത്തി. ജാതിയേരി സ്വദേശി അനസാണ് കിണറ്റിലേക്ക് വീണത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം. കിണറ്റിന്റെ പടവില്‍ പിടിച്ചുനിന്ന അനസിനെ നാദാപുരം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി കിണറ്റില്‍ വലവിരിച്ച് പുറത്തേക്ക് എത്തിക്കുകയായിരുന്നു. കാലിനും താടിയെല്ലിനും പരിക്ക് പറ്റിയ അനസിനെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫയർ സ്റ്റേഷൻ ഓഫീസർ വരുണ്‍, സീനിയർ ഫയർ ഓഫീസർ സാനിജ്, പ്രബീഷ്, അജേഷ്, ഷാഗില്‍, ദില്‍റാസ്, ജ്യോതികുമാർ,ബിനീഷ് കുമാർ ഹോം ഗാർഡ് വിനീത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


