video
play-sharp-fill

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് മാസ്‌കുകളുമായി യൂത്ത് കോൺഗ്രസ്

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് മാസ്‌കുകളുമായി യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് മാസ്‌കുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കോട്ടയം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമുള്ള മാസ്‌കുകൾ നൽികയത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിതരണം ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ഈ കോവിട് കാലത്തു അത്യാസന്ന നിലയിലുള്ള രോഗികൾക്ക് രക്തം ആവശ്യത്തിന് ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലാ ആശുപത്രയിൽ എത്തി രക്തദാനവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ് നേതാക്കളായ ജെനിൻ ഫിലിപ്പ്, അരുൺ മാർക്കോസ്, അജീഷ് , ഗൗരി,സുബിൻ, ജിജി മൂലംകുളം, ആൽബിൻ തോമസ്, എന്നിവർ നേതൃത്വം നൽകി .