
സ്വന്തം ലേഖകൻ
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മനസ്സിനിണങ്ങുന്ന രീതിയിൽ ഒരു പുതിയ വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കൈയിൽ സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചും ലോൺ എടുത്തും കടം വാങ്ങിയുമൊക്കെയാകാം പലരും വീടെന്ന സ്വപ്നം പൂർത്തിയാക്കുന്നത്.
എന്നൽ ലക്ഷങ്ങള്‍ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പല വീടുകളിലും അഗ്നി സുരക്ഷയ്‌ക്കായി യാതൊരു സംവിധാനങ്ങളും ഒരുക്കാത്തത് വലിയ മണ്ടത്തരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീപിടുത്തം മൂലമുള്ള ദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട്, ഗ്യാസ് സിലിണ്ടര്‍ എന്നിവയാണ് പ്രധാന വില്ലന്‍. പരിചയ സമ്പന്നരായ ഇലക്‌ട്രീഷ്യന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താത്തും ഗുണനിലവാരമില്ലാത്ത വയറുകള്‍ ഉപയോഗിക്കാത്തതുമാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ പ്രധാന കാരണം.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും നാട്ടിൽ വര്‍ദ്ധിക്കുകയാണ്. തീപിടിക്കുന്ന ഗ്യാസ് സിലിണ്ടര്‍ നനച്ചുകൊടുത്താല്‍ പൊട്ടിത്തെറി ഒഴിവാക്കാം.
അറിവില്ലായ്മയാണ് പല ദുരന്തങ്ങള്‍ക്കും കാരണം. വീടിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്നവര്‍ വെറും രണ്ടായിരം രൂപ വിലയുള്ള ഒരു ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കാറില്ല.സ്വന്തം സുരക്ഷക്കും കുടുംബത്തിൻ്റെ സുരക്ഷക്കും പ്രാധാന്യം കൊടുക്കുന്നവർ വീട്ടിൽ ഫയർ എക്സ്റ്റിംഗ്യുഷര്‍ വാങ്ങി വെക്കാൻ ശ്രദ്ധിക്കുക.
വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും തീ പിടിത്തമുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഇപ്പോഴുമറിയില്ല. റിസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചാല്‍ ഒരു പരിധിവരെ ഇതൊഴിവാക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഈ കാര്യങ്ങളിൽ ശ്രദ്ധിക്കാം,
* വയറിംഗ് ശ്രദ്ധിക്കണം, ഗുണമേന്‍മയുള്ള വയറുകള്‍ മാത്രം ഉപയോഗിക്കണം.
* ഷോര്‍ട്ട് സര്‍ക്യൂട്ട് എങ്കില്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം വെള്ളമൊഴിക്കണം.
* വീട്ടുകളില്‍ നിര്‍ബന്ധമായും ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ സ്ഥാപിക്കണം.
* അപകടമുണ്ടായാല്‍ തീപിടുത്ത സാദ്ധ്യതയുള്ള ഉപകരണങ്ങള്‍ മാറ്റണം.