പുറമ്പോക്കിലെ വീട് ഒഴിപ്പിക്കാൻ ഭീഷണിയുമായി ഉദ്യോഗസ്ഥൻ: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വയോധികൻ ഗുരുതരാവസ്ഥയിൽ; സംസ്ഥാനത്ത് വീണ്ടും തീക്കളി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: സംസ്ഥാനത്ത് വീണ്ടും തീക്കളി..! കോട്ടയം കാണക്കാരിയിൽ ഹോട്ടൽ പെട്രോൾ ഒഴിച്ച് കത്തിച്ച് ഹോട്ടൽ ഉടമയ്ക്കും , കെട്ടിടം ഉടമയ്ക്കും പൊള്ളലേറ്റതിന് പിന്നാലെ തൃശൂരിലും തീപ്പൊരി ചിതറിച്ച് ആക്രമണം.

തൃശൂരിലാണ് ഏറ്റവും ഒടുവിൽ ആക്രമണം ഉണ്ടായത്. പുറമ്പോക്കിലെ താമസസ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കാനെത്തിയ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഇദേഹം ഗുരുതരാവസ്ഥയിലാന്ന്. വണ്ണാമട വെള്ളാരങ്കല്‍മേട് രാജന്‍ (69) ആണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്. 65ശതമാനം പൊള്ളലേറ്റ രാജനെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലസേചനവകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിലാണ് രാജന്‍ താമസിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കാനെത്തിയത്. വിലയ്ക്ക് വാങ്ങിയ ഭൂമിയിലാണ് രാജന്‍ താമസിച്ചിരുന്നതെന്ന് മകള്‍ കരുണ പറഞ്ഞു. തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശിയാണ് രാജന്‍.